അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ബേക്കറി ഉടമ മരിച്ചു
1486854
Friday, December 13, 2024 10:13 PM IST
ആര്‍പ്പൂക്കര: അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ബേക്കറി ഉടമ മരിച്ചു. കേരള ബേക്കറി ഉടമ പുളിങ്കാലായില്‍ പി.എസ്. രാഘവന് (മണി-77) ആണ് മരിച്ചത്. കഴിഞ്ഞ നവംബര്‍ എട്ടിനു രാത്രി ഏഴിനു ആര്‍പ്പൂക്കര അമ്പലക്കവലയിലുള്ള ബേക്കറിയില്‍നിന്നും വീട്ടിലേയ്ക്കു പോകുന്നവഴിയാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച വൈകുന്നേരം 5.30ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സംസ്കാരം നടത്തി. ഭാര്യ പി.ജി. പൊന്നമ്മ മറിയപള്ളി പനച്ചിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: പി.ആര്. അജീഷ്, പി.ആര്. സുരേഷ്, പി.ആര്. സുമേഷ്. മരുമക്കള്‍: രേഷ്മ പുതിയത്ത് (പൊന്‍കുന്നം), ലിജ ഹാപ്പി വില്ല (ചേര്‍ത്തല), മഞ്ജു പന്തീരുപറയില്‍ (ചെങ്ങളം).