ഫൊറോനാ ജാഗ്രതാ സമിതികളുടെ ഉദ്ഘാടനവും ന്യൂനപക്ഷ ദിനാചരണവും ഇന്ന്
1487103
Saturday, December 14, 2024 7:17 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഫൊറോനാ ജാഗ്രതാ സമിതികളുടെ ഉദ്ഘാടനം ഇന്ന് 2.15ന് അതിരൂപത കേന്ദ്രത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. കാര്‍പ്പ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തിലുള്ള ന്യൂനപക്ഷ ദിനാചരണവും അതോടൊപ്പം നടത്തപ്പെടും.
അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അധ്യക്ഷനായിരിക്കും. മുഖ്യവികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ന്യൂനപക്ഷദിന സന്ദേശവും കെസിബിസി ജാഗ്രതാ കമ്മീഷന് സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ മുഖ്യസന്ദേശവും നല്‍കും. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ് പ്രമേയം അവതരിപ്പിക്കും.
ഫൊറോനാ ജാഗ്രതാസമിതികളുടെ "ഘടനയും പ്രവര്‍ത്തനശൈലിയും’ എന്ന വിഷയത്തില്‍ ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ ക്ലാസ് നയിക്കും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചയില്‍ അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ മോഡറേറ്ററായിരിക്കും. അഡ്വ. ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, അഡ്വ. ഡെന്നീസ് ജോസഫ്, വര്‍ഗീസ് ആന്റണി, ബോബി തോമസ് വടാശേരി, ടോം ജോസഫ് ചമ്പക്കുളം, ബേബി വട്ടക്കര എന്നിവര്‍ പ്രസംഗിക്കും.
അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി അംഗങ്ങള്‍, ഫൊറോനാ ജാഗ്രതാസമിതി അംഗങ്ങള്‍, കാര്‍പ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.