കോണ്‍ഗ്രസ് വനിതാ അംഗത്തെ കൈയേറ്റം ചെയ്തതെന്ന്
1486964
Saturday, December 14, 2024 5:16 AM IST
കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ്-എം ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കം മൊബൈലില്‍ ചിത്രീകരിച്ചതിന് കോണ്‍ഗ്രസ് വനിതാ അംഗത്തെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ആരോപിച്ച് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിക്കെതിരേ കൂട്ടിക്കല്‍ ഡിവിഷനംഗം അനു ഷിജു പോലീസില്‍ പരാതി നല്കി.
ബ്ലോക്ക് പഞ്ചായത്തില്‍ വ്യാഴാഴ്ച നടന്ന ഓഡിറ്റ് അവലോകന യോഗത്തിനിടെയാണ് സംഭവം. കേരള കോണ്‍ഗ്രസ്-എം അംഗങ്ങളായ ജോളി മടുക്കക്കുഴിയും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതിയംഗവുമായ ടി.ജെ. മോഹനനും തമ്മിലാണ് വാക്കേറ്റമുണ്ടായത്.
തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളായ അനു ഷിജുവും ഡാനി ജോസും ഇത് മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെ വൈസ് പ്രസിഡന്റ് ബലമായി മൊബൈല്‍ പിടിച്ചുവാങ്ങുകയും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും എറിഞ്ഞുടച്ചതായും പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു