മാടപ്പള്ളി വെള്ളുകുന്ന് നഗറില്‍ അംബേദ്കര്‍ ഗ്രാമനിര്മാണ പദ്ധതിക്കു തുടക്കമായി
1486832
Friday, December 13, 2024 7:36 AM IST
മാടപ്പള്ളി: മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ വെള്ളുകുന്ന് അംബേദ്കര്‍ ഗ്രാമനിര്മാണ പദ്ധതിക്കു തുടക്കമായി. ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് അധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാപഞ്ചായത്തംഗം സുധാ കുര്യന്, സുനിതാ സുരേഷ്, ലൈസാമ്മ ആന്റണി, സബിത ചെറിയാന്, ടി.രഞ്ജിത്ത്, തങ്കമ്മ ശശിധരമേനോന്‍, പി.എ. ബിന്സണ്, ആന്‍സി ജോസഫ്, പി.ടി. ജോസഫ, സൈന തോമസ്, തോമസ് ഏബ്രഹാം, എം.എ. മാത്യു, റെജി ജോസഫ്, ബാബു കുരീത്തറ, സ്കറിയ തോമസ്, വി.വി. വിനയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം ജില്ലയിലെ പട്ടികജാതി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വെള്ളുകുന്ന് നഗറിന്റെ വികസനം നടപ്പാക്കുന്നത്. പദ്ധതിക്കായി ഒരു കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. സില്‍ക്കാണ് നിര്‍മാണ നിര്‍വഹണ ഏജന്‍സി. 10 മാസമാണ് കാലാവധി.
അടിസ്ഥാന വികസനത്തില്‍ പിന്നാക്കം നില്ക്കുന്നതും ഇരു പത്തിയഞ്ചോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ നഗറുകളെ വികസിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. വീട്, ടോയ്ലറ്റ് അറ്റകുറ്റപ്പണികള്‍, സംരക്ഷണഭിത്തി നിര്‍മാണം, റോഡ് കോണ്‍ക്രീറ്റിംഗ്, സാംസ്കാരിക നിലയം, അങ്കണവാടിയുടെ നവീകരണം തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.