എസ്ബി പൂർവവിദ്യാര്ഥീ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
1487106
Saturday, December 14, 2024 7:17 AM IST
ചങ്ങനാശേരി: ജനുവരി 26ന് നടക്കുന്ന എസ്ബി കോളജ് പൂര്വവിദ്യാര്ഥീ മഹാസമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണ സമ്മേളനം പ്രിന്‍സിപ്പല്‍ റവ.ഫാ. റെജി പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. അലുംമ്നി അസോസിയേഷന് പ്രസിഡന്റ് ഡോ.എന്‍.എം. മാത്യു അധ്യക്ഷത വഹിച്ചു.
എസ്ബി കോളജില്‍നിന്ന് 1975ല്‍ പഠനം പൂര്‍ത്തിയാക്കി 50 വര്‍ഷം പിന്നിടുന്ന പൂര്വവിദ്യാര്ഥികളെ സമ്മേളനത്തില്‍ പ്രത്യേകമായി ആദരിക്കും.
സ്വാഗതസംഘ രൂപീകരണ സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ് കെ., ബര്‍സാര്‍ ഫാ. ജയിംസ് ആന്റണി, സെക്രട്ടറി ഡോ. ഷിജോ കെ. ചെറിയാന്, അസോസിയേഷന് ഭാരവാഹികളായ ഷാജി മാത്യു പാലാത്ര, ഡോ. ജോസഫ് ജോബ്, ഡോ. സെബിന് എസ്. കൊട്ടാരം, ബ്രിഗേഡിയര്‍ ഒ.എ. ജയിംസ്, ഡോ. രാജന് കെ. അമ്പൂരി, ജോഷി ഏബ്രഹാം, ജിജി ഫ്രാന്‍സിസ്, എന്നിവര്‍ പ്രസംഗിച്ചു. വിവരങ്ങള്‍ക്ക്: 94956 92192.