ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്
1486762
Friday, December 13, 2024 5:56 AM IST
മുണ്ടക്കയം: ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്. പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയിൽ മുണ്ടക്കയം പുത്തൻചന്തയിൽ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ സ്വകാര്യ ഓട്ടോറിക്ഷ കാൽനട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ മടുക്ക കൈവിളയിൽ ഉഷയ്ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് പുത്തൻ ചന്തയിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുന്നതിനിടയിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.