പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ ക​രു​ത​ലും കൈ​ത്താ​ങ്ങും പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ല്‍ പാ​ലാ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കും. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളും അ​പേ​ക്ഷ​ക​ളും തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി ര​ണ്ടു മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ത്ത് ന​ട​ത്തു​ന്ന അ​ദാ​ല​ത്ത് മ​ന്ത്രി വി.​എന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം​പി​മാ​രാ​യ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ജോ​സ് കെ. ​മാ​ണി, എം​എ​ല്‍​എ​മാ​രാ​യ മാ​ണി സി. ​കാ​പ്പ​ന്‍, മോ​ന്‍​സ് ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, പാ​ലാ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്തേ​ൽ, ന​ഗ​ര​സ​ഭാം​ഗം ബി​ജി ജി​ജോ കു​ട​ക്ക​ച്ചി​റ, ആ​ര്‍​ഡി​ഒ കെ.​പി. ദീ​പ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഓ​ണ്‍​ലൈ​നി​ലൂ​ടെ 136 പ​രാ​തി​ക​ളാ​ണ് മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ അ​ദാ​ല​ത്തി​ലേ​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​ദാ​ല​ത്ത് കൗ​ണ്ട​റു​ക​ളി​ലൂ​ടെ നേ​രി​ട്ടും പ​രാ​തി​ക​ള്‍ ന​ല്‍​കാം.