സൗജന്യ നേത്രചികിത്സാ ക്യാമ്പ്
1486520
Thursday, December 12, 2024 7:04 AM IST
അയർക്കുന്നം: കോട്ടയം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അഥോറിറ്റിയുടെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വാർഡ് മെംബർ ജോർജ് ഇലഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു. ഡോ. ദേവി, സ്കൂൾ പ്രിൻസിപ്പൽ ഷൈരാജ് വർഗീസ്, ഹെഡ്മിസ്ട്രസ് ഷൈനി കുര്യാക്കോസ്, പിടിഎ വൈസ് പ്രസിഡന്റ് വി.ജെ. മാത്യു, പ്രഫ. ഡോ. സെബാസ്റ്റ്യൻ ഐക്കര, പി.ഐ. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ കണ്ണടകൾ സൗജന്യമായി വിതരണം ചെയ്തു.