പിപി റോഡ് ഇനി പ്രകാശ പൂരിതമാവും
1486481
Thursday, December 12, 2024 6:33 AM IST
എലിക്കുളം: പഞ്ചായത്തിലെ പ്രധാന പാതയായ പിപി റോഡ് ഇനി മുതല്‍ പ്രകാശ പൂരിതമാവും. ശബരിമല യാത്രികരുടെ പ്രധാന പാതയായ ഈ റോഡിലെ കൊപ്രാക്കളം മുതല്‍ പൈക ആശുപത്രിപ്പടി വരെയുള്ള ഭാഗത്തെ എല്ലാ പോസ്റ്റുകളിലും വഴി വിളക്കുകള്‍ സ്ഥാപിച്ചു. 2023 - 24 ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമായത്.
കെഎസ്ഇബിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കൂരാലിയില്‍ നടന്ന ചടങ്ങില്‍ വഴിവിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മം കേരള ഖാദി ബോര്‍ഡ് മെംബര്‍ സാജന് തൊടുക നിര്‍വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോള്‍, പഞ്ചായത്തംഗങ്ങളായ എസ്. ഷാജി, അഖില്‍ അപ്പുക്കുട്ടന്, മാത്യൂസ് പെരുമനങ്ങാട്ട്, സെല്‍ വി വില്‍സണ്‍, ദീപ ശ്രീജേഷ്, ജയിംസ് ജീരകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.