നാലുപേർക്ക് വളർത്തുനായയുടെ കടിയേറ്റു
1486468
Thursday, December 12, 2024 6:32 AM IST
മുണ്ടക്കയം: മുണ്ടക്കയത്തിന് സമീപം പുലിക്കുന്നിൽ നാലുപേർക്ക് വളർത്തു നായയുടെ കടിയേറ്റു. പത്തുവയസുകാരൻ ഉൾപ്പെടെ ഉള്ളവർക്കാണ് പുലിക്കുന്ന് ടോപ്പ് കവലയുടെ സമീപം താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ വളർത്തു നായയുടെ കടിയേറ്റത്.
ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. നായക്ക് പേവിഷബാധ ഏറ്റിട്ടുണ്ടോയെന്ന സംശയമാണ് നാട്ടുകാർക്കുള്ളത്. ഇന്നലെ പകലും പുലിക്കുന്ന് ടോപ്പിൽ ഭീതി വിതച്ച് നായ ഓടി എത്തിയിരുന്നു. നിരവധി ആളുകളെ ആക്രമിച്ച നായയെ പിടികൂടാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. നാടിനെയാകെ ഭീതിയിലാക്കുന്ന അക്രമകാരിയായ നായയെ പിടികൂടുവാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.