വൈദ്യുതി ചാര്‍ജ് വര്‍ധന: ചങ്ങനാശേരിയില്‍ ഇന്ന് വ്യാപാരികളുടെ നൈറ്റ് മാർച്ച്
1486517
Thursday, December 12, 2024 7:04 AM IST
ചങ്ങനാശേരി: അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായിനടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോസിയേഷന് ഇന്ന് വൈകുന്നേരം കെഎസ്ഇബി ഓഫീസിലേക്ക് പന്തംകൊളുത്തി നൈറ്റ് മാര്‍ച്ച് നടത്തും.
വ്യാപാര ഭവനില്നിന്നാരംഭിക്കുന്ന മാര്‍ച്ച് സെന്‍ട്രല്‍ ജംഗ്ഷനിലൂടെ കെഎസ്ഇബി ഓഫീസിനു മുമ്പില്‍ എത്തിച്ചേരും. തുടര്‍ന്നു നടക്കുന്ന ധര്‍ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാംസണ് എം. വലിയപറമ്പില്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോണ്സണ് പ്ലാന്തോട്ടം അധ്യക്ഷത വഹിക്കും. ജോബ് കൊല്ലമന, സതീഷ് വലിയവീടന്‍, ബിജു ആന്റണി, സണ്ണി നെടിയകാലാപറമ്പില്‍, ഡെന്നി ജോണ്‍, റൗഫ് റഹിം, സെബാസ്റ്റ്യന്‍ ജോര്‍ജ്, റൂബന്‍ ജേക്കബ് ചാണ്ടി, രവി കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.