പുലിയന്നൂര്‍ കാണിക്കമണ്ഡപം-ആറാട്ടുകടവ് റോഡ് ശോച്യാവസ്ഥയില്‍
1486476
Thursday, December 12, 2024 6:33 AM IST
പാലാ: പുലിയന്നൂര്‍ കാണിക്ക മണ്ഡപം -ആറാട്ട് കടവ് റോഡ് ശോചനീയാവസ്ഥയില്‍. പുലിയന്നൂര്‍ കാണിക്ക മണ്ഡപം മുതല്‍ മരോട്ടിച്ചുവട് വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്.
വഴിനിറയെ ചെളിക്കുളമായി കാല് നടയാത്ര പോലും അസാധ്യമായ നിലയിലാണ്. റോഡ് ടാര്‍ ചെയ്തിട്ട് ഇരുപത് വര്‍ഷത്തോളമായി. പൊതു ജനങ്ങള്‍ തന്നെയാണ് പലപ്പോഴും മണ്ണിട്ട് കുഴി നികത്തുന്നത്. മുത്തോലിക്കവലയിലെ തിരക്കില്‍ പെടാതെ മേവട, കൊടുങ്ങൂര്‍ ഭാഗത്തേക്ക് പോകാനുള്ള എളുപ്പ വഴിയും കൂടിയാണിത്. നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.
സ്കൂള്‍ വാഹനങ്ങളും സ്വകാര്യ എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ കുട്ടികളും നടന്നു പോകുന്ന വഴിയാണിത്. റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.