പാലാ ഫുഡ് ഫെസ്റ്റ് 2024 സമാപിച്ചു
1486479
Thursday, December 12, 2024 6:33 AM IST
പാലാ: അഞ്ചു ദിവസമായി പുഴക്കര മൈതാനിയില്‍ നടന്നു വന്നിരുന്ന ഫുഡ് ഫെസ്റ്റ് 2024 സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയര്മാന് ഷാജു വി. തുരുത്തന് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് ലീനാ സണ്ണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ബൈജു കൊല്ലംപറമ്പില്‍, കെവിവിഇഎസ് സെക്രട്ടറി വി.സി. ജോസഫ്, യൂത്ത് വിംഗ് പ്രസിഡന്റ് ജോണ്‍ ദര്‍ശന, സെക്രട്ടറി എബിസണ്‍ ജോസ്, ട്രഷറര്‍ ജോസ്റ്റ്യന്‍ വന്ദന, ഫ്രെഡി നടുത്തൊട്ടിയില്‍, ആന്റണി കുറ്റിയാങ്കല്‍, എഡി ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന് വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫുഡ് ഫെസ്റ്റില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ക്കും സ്പോണ്‍സേഴ്സിനും സംഘാടകര്‍ക്കും ഉപഹാരങ്ങള്‍ നല്കി. തുടര്‍ന്ന് ഡിജെയും നടത്തപ്പെട്ടു. ഡിസംമ്പര്‍ 21 ന് വൈകുന്നേരം പാലായ്ക്ക് ഉത്സവഛായ നല്കുന്ന ക്രിസ്തുമസ് കരോള്‍ കൊട്ടാരമറ്റത്തു നിന്ന് ളാലം ജംഗ്ഷനിലേയ്ക്ക് നടത്തുമെന്ന് കെവിവിഇഎസ് യൂത്ത് വിംഗ് അറിയിച്ചു.