റാലിയും ഫ്ലാഷ് മോബും നടത്തി
1486510
Thursday, December 12, 2024 7:04 AM IST
വൈക്കം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വൈക്കം ബിആർസിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
വൈക്കം ബോട്ട് ജെട്ടിയിൽ നടന്ന സമാപന യോഗത്തിൽ വൈക്കം നഗരസഭ കൗൺസിലർ ലേഖ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർ അശോകൻ വെള്ളവേലി, ആശ്രമം സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം കോ - ഓർഡിനേറ്റർ എം.എസ്.സുരേഷ് ബാബു, എം. ആർ.രാധിക,ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.