തൂവാനിസ ബൈബിൾ കൺവൻഷന് തുടക്കമായി
1486514
Thursday, December 12, 2024 7:04 AM IST
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാർഥനാലയമായ കോതനല്ലൂർ തൂവാനിസ ധ്യാനകേന്ദ്രത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവൻഷനു തുടക്കമായി. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ കൃത്ജഞതാബലിയർപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മംഗളവാർത്തക്കാലത്തിൽ ക്രിസ്തുവിനെ പ്രത്യാശയോടെ കൊണ്ടുനടക്കുന്ന തീർഥാടകരാകണമെന്ന് മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ബോധിപ്പിച്ചു. കടുത്തുരുത്തി ഫൊറോനയിലെ വൈദികർ സഹകാർമികരായി പങ്കെടുത്തു.
രാവിലെ 9.30ന് ജപമാലയോടെയാണ് കൺവൻഷൻ ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് കടുത്തുരുത്തി ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടിലിന്റെ കാർമികത്വത്തിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. ഫാ. ജിസൺപോൾ വേങ്ങാശേരി വചനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. 14 വരെ നടത്തപ്പെടുന്ന തൂവാനിസ ബൈബിൾ കൺവൻഷനോടനുബന്ധിച്ച് മാർ മാത്യു മൂലക്കാട്ട്, ഗീവർഗീസ് മാർ അപ്രേം, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. മാത്യു മണക്കാട്ട് എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാനയ്ക്കും ശുശ്രൂഷകൾക്കു നേതൃത്വം നല്കും.
2025 മഹാജൂബിലിയോടനുബന്ധിച്ച് “പ്രത്യാശയുടെ തീർഥടകരാകുക’’ എന്നതാണ് ബൈബിൾ കൺവൻഷന്റെ പ്രമേയം. വിശുദ്ധ കുർബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷൻ ദിവസവും രാവിലെ 9.30ന് ജപമാലയോടെ ആരംഭിച്ച് വൈകുന്നേരം 3.30ന് സമാപിക്കും.