വിമാനനിരക്ക് വർധന പിൻവലിക്കണമെന്ന്
1486504
Thursday, December 12, 2024 7:04 AM IST
ഏറ്റുമാനൂർ: ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും കേരളത്തിലേക്കുള്ള വിമാനനിരക്ക് വർധന പിൻവലിക്കണമെന്നും നിരക്ക് കൂടുന്നതിനാൽ പലരും യാത്ര വേണ്ടെന്ന് വയ്ക്കുകയാണെന്നും പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ.
പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ മേഖലാ കൺവൻഷനും പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ. മേഖല പ്രസിഡന്റ് റോയ് കുര്യൻ അധ്യക്ഷത വഹിച്ചു. മാത്യു ഓണതേട്ട്, തോമസ് മാത്യു, മുഹമ്മദ് കലാം, ഗോപാലകൃഷ്ണൻ, കെ.കെ. ഏബ്രഹാം ആലുമൂട്ടിൽ, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു .