വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ചു
1486482
Thursday, December 12, 2024 6:33 AM IST
പൂഞ്ഞാർ: കുത്തനെ വർധിപ്പിച്ച വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടു വ്യത്യസ്തമായ സമര പരിപാടിയുമായി കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി. പൂഞ്ഞാർ ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം കെഎസ്ഇബി സെക്ഷൻ ഓഫീസിന് മുന്പിൽ കുറുവാ സംഘം ഇലക്ട്രിസിറ്റി ബോർഡ് എന്ന ബാനർ സമരക്കാർ സ്ഥാപിച്ചു.
പ്രതിഷേധ യോഗത്തിന് മണ്ഡലം പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. ജോർജ് സെബാസ്റ്റ്യൻ, എം.സി. വർക്കി, പൂഞ്ഞാർ മാത്യു, സി.കെ. കുട്ടപ്പൻ, സണ്ണി കല്ലാറ്റ്, സജി കൊട്ടാരം, ബോണി മാടപ്പള്ളി എന്നിവർ പ്രസംഗിച്ചു.