വൈക്കം സത്യഗ്രഹ ശതാബ്ദി സമാപന സമ്മേളന പന്തൽ പൂർത്തിയായി
1486512
Thursday, December 12, 2024 7:04 AM IST
വൈക്കം: വൈക്കം സത്യഗ്രഹ സ്മാരകത്തിന്റെ ശതാബ്ദി സമാപന സമ്മേളനവേദിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. വൈക്കം കായലോര ബീച്ചിൽ 43,540 ചതുരശ്രയടി വിസ്തീർണമുള്ള പന്തലാണ് തമിഴ്നാട് തീർത്തത്. 5000 പേർക്ക് ഇരിക്കാനായി കസേരകളും സജ്ജമാക്കി.
സമ്മേളനവുമായി ബന്ധപ്പെട്ടുള്ള പ്രചരണങ്ങളും തമിഴ്നാടിന്റെ നേതൃത്വത്തിലാണ് നടന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി. വേലുവാണ് ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നത്.