തദ്ദേശ ഉപതെരഞ്ഞെടുപ്പ് : യുഡിഎഫിനും എൽഡിഎഫിനും ഓരോ സീറ്റ്
1486486
Thursday, December 12, 2024 6:34 AM IST
അതിരമ്പുഴ/ഈരാറ്റുപേട്ട: ജില്ലയില്‍ രണ്ടു വാര്‍ഡുകളിലേക്കു നടന്ന തദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വിജയം.
ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡ് കുഴിവേലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ റുബീന നാസർ വിജയിച്ചു. 100 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 358 വോട്ടുകൾ ആണ് റുബീന നാസർ നേടിയത്.
എസ്ഡിപിഐ സ്ഥാനാർഥി തസ്നിം അനസ് രണ്ടാം സ്ഥാനത്തെത്തി. എൽഡിഎഫ് സ്ഥാനാർഥി ഷൈല റഫീക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 69 വോട്ടുകൾ മാത്രമാണ് ഐഎൻഎൽ അംഗത്തിന് നേടാനായത്.
കഴിഞ്ഞതവണയും മത്സരം രംഗത്ത് ഉണ്ടായിരുന്ന ഷൈല റഫീക്കിന് 170 വോട്ടുകൾ ആണ് കഴിഞ്ഞതവണ നേടാനായത്. 101 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. അതേസമയം കഴിഞ്ഞ തവണ 114 വോട്ടുകൾ മാത്രം നേടിയ എസ്ഡിപിഐ സ്ഥാനാർഥി ഇത്തവണ 258 വോട്ടുകൾ നേടി. തസ്നിം അനസ് തന്നെയായിരുന്നു കഴിഞ്ഞതവണയും എസ്ഡിപിഐ സ്ഥാനാർഥി. ഫലപ്രഖ്യാപനത്തെത്തുടർന്ന് യുഡിഎഫ് പ്രവർത്തകർ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.
അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡായ ഐടിഐയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് -എമ്മിലെ ടി.ഡി. മാത്യു (ജോയി തോട്ടനാനി), 216 വോട്ടുകള്‍ക്ക് വിജയിച്ചത്. ഇവിടെ യുഡിഫ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
അതിരമ്പുഴ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കുത്തക സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ ഒന്നാണ് ഐടിഐ വാര്‍ഡ്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു വന്ന വാര്‍ഡാണിത്. 2005ല്‍ എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ച് ലിസി ജോണ്‍ വിജയിച്ചതു മാത്രമാണ് വാര്‍ഡില്‍ ഇതിനു മുമ്പുള്ള എല്‍ഡിഎഫ് വിജയം.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ സജി തടത്തില്‍ രാജിവച്ചതിനെ തുടര്‍ന്നാണു തെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ജോയി തോട്ടനാനിയെ ജോസ് കെ. മാണി എംപി അഭിനന്ദിച്ചു.