പെന്ഷന് കുടിശിക അനുവദിക്കണം: കെഎസ്എസ്പിയു
1486501
Thursday, December 12, 2024 7:04 AM IST
ചങ്ങനാശേരി: തടഞ്ഞുവച്ച പെന്ഷന് കുടിശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിക്കണമെന്നും പെന്‍ഷന്‍പരിഷ്കരണ നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനനവും ധര്‍ണയും നടത്തി. തെങ്ങണയില്‍ നടത്തിയ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് ഇ. റഹ്മാന്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എസ്. സദാശിവന് പിള്ള അധ്യക്ഷത വഹിച്ചു. വി.എന്‍. ശാരദാമ്മാള്‍, സി.ഒ. ഗിരിയപ്പന്, പ്രഫ.കെ.വി. ശശിധരന് നായര്‍, വി.ആര്. വിജയകുമാര്‍, ടി.ജെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.