എസ്എച്ച് മൗണ്ടിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്
1486519
Thursday, December 12, 2024 7:04 AM IST
കോട്ടയം: എംസി റോഡിൽ എസ്എച്ച് മൗണ്ടിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം. കോട്ടയത്തുനിന്ന് വൈറ്റിലയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ആലുവയിൽനിന്ന് കോട്ടയത്തേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന ഒരാൾക്കാണ് പരിക്കേറ്റത്.
അപകടത്തെത്തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.