ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലാളിത്യം അദ്ഭുതപ്പെടുത്തി: സ്വാമി വിശാലാനന്ദ
1486499
Thursday, December 12, 2024 7:04 AM IST
കുറിച്ചി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ലാളിത്യവും സൗഹൃദവും അദ്ഭുതപ്പെടുത്തിയെന്ന് കുറിച്ചി മഠാധിപതി സ്വാമി വിശാലാനന്ദ. സര്‍വമതങ്ങളുടെയും കാതല്‍ ഒന്നുതന്നെയാണെന്നും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്ക് ലോക പ്രസക്തിയേറിയെന്നും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണഗുരു നടത്തിയ വിശ്വസര്വമത സമ്മേളനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരിച്ചെത്തിയ സ്വാമിക്ക് ജനാധിപത്യ വേദി നല്കിയ സ്വീകരണത്തില്‍ വത്തിക്കാനിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഷിബു ഏഴേപുഞ്ചയില്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഭിഷേക് ബിജു, സാബു പൂവന്തറ, പി.വി. ഷാജിമോന്‍, പ്രവാഹ് രാജശ്രീ എന്നിവര്‍ പ്രസംഗിച്ചു.