മു​ണ്ട​ക്ക​യം: ദേ​ശീ​യ​പാ​ത183​ൽ കൊ​ടു​കു​ത്തി​ക്കു​സ​മീ​പം ചാ​മ​പ്പാ​റ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച് ആ​ഴ്ച​ക​ൾ പി​ന്നിടും മു​മ്പേ മൂ​ന്ന് അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​കൊ​ടുംവ​ള​വി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രാ​ണ് കൂ​ടു​ത​ലും ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡി​ന്‍റെ വ​ശ​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന ക​ൽ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നി​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. മു​ന്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള സ്ഥ​ല​മാ​ണ് ചാ​മ​പ്പാ​റ വ​ള​വ്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി ജീ​വ​നു​ക​ളും ഇ​വി​ടെ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. ഇ​റ​ക്ക​മി​റ​ങ്ങി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കൊ​ടും വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്.

എ​ന്നാ​ൽ, മേ​ഖ​ല​യി​ൽ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. റോ​ഡി​ന്‍റെ വ​ശ​ത്ത് ക​രി​ങ്ക​ല്ല് കൂ​ട്ടി​യി​ട്ടാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ക​ല്ലു​ക​ളി​ൽ പ​ല​തും വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്കു പ​തി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ വ​ള​വി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. കൊ​ടും വ​ള​വി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും ആ​റു​മാ​സം പോ​ലും ഇ​ത് പ്ര​വ​ർ​ത്തി​ച്ചി​ല്ല.

ഇ​പ്പോ​ൾ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​വ​ള​വി​ൽ സം​ഭ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ധി​കാ​രി​ക​ൾ ഇ​തൊ​ന്നും അ​റി​ഞ്ഞ ഭാ​വം ന​ടി​ക്കു​ന്നി​ല്ല. വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​വാ​ൻ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക്രാ​ഷ് ബാ​രി​യ​ർ അ​ട​ക്ക​മു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും മ​തി​യാ​യ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.