മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ്സ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനസമ്മേളനം
1486496
Thursday, December 12, 2024 7:04 AM IST
കോട്ടയം: മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ 49-ാം സംസ്ഥാനസമ്മേളനം 13, 14 തീയതികളില്‍ ചിങ്ങവനത്ത് നടക്കും. ചിങ്ങവനം കേളചന്ദ്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം വിവിധവിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
13നു രാവിലെ 11നു ചേരുന്ന പൊതുസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.എസ്. വിനോദ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. വിരമിച്ച ജീവനക്കാരെ മാത്യു ടി. തോമസ് എംഎല്‍എ ആദരിക്കും. എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നതവിജയം നേടിയ ജീവനക്കാരുടെ മക്കള്‍ക്ക് ചാണ്ടി ഉമ്മന്‍ എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പി.എന്‍. ജ്യോതി ചന്ദ്രന്, സക്കറിയാസ് ജോണ്‍, ബി. വേണുഗോപാല്‍, അനീന വര്‍ഗീസ്, എസ്.എസ്. പ്രദീപ് എന്നിവര്‍ പ്രസംഗിക്കും.
14ന് രാവിലെ ഒമ്പതിനു പ്രതിനിധി സമ്മേളനം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചകിലം ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ മുഖ്യാതിഥി ആയിരിക്കും. പി. നിക്കോളാസ് അധ്യക്ഷത വഹിക്കും. എം. പ്രസാദ്, മേഴ്സിക്കുട്ടി സാമുവേല്‍ എന്നിവര്‍ പ്രസംഗിക്കും. ഓള് ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് ഫെഡറേഷന്റെ ദക്ഷിണ മേഖലാ സമ്മേളനം ജനറല്‍ സെക്രട്ടറി ഐ. രഘുബാബു ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് കെ. ബാലസുബ്രഹ്മണ്യന് അധ്യക്ഷത വഹിക്കും. തോമസ് ലൂക്കോസ് മുഖ്യാതിഥി ആയിരിക്കും. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ആര്. സ്വാമിനാഥന്, ആന്ധ്രപ്രദേശ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് നോണ്‍ ടെക്നിക്കല്‍ എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഉമാ മഹേശ്വരി, തെലുങ്കാന ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് നോണ്‍ ടെക്നിക്കല്‍ എംപ്ലോയിസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി. ശ്രീനിവാസ റാവു എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. വിനോദ്, ജനറല്‍ സെക്രട്ടറി മനോജ് മോഹന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.ആര്. സജീവ്, സ്വാഗതസംഘം ഭാരവാഹികളായ ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, എസ്. വിവേക്, വിനു പി. നായര്‍, ജി. ഗോപാലിക, കെ.ഡി. ബീന മോള്, പി.ടി. ഷേര്‍ളി, ജിജി എം. ജോര്‍ജ്, ടി.എസ്. വിശാല്‍, എസ്.പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.