ദൈവദാസൻ ബ്രൂണോ കണിയാരകത്തച്ചന്റെ ചരമവാർഷികാചരണം
1486473
Thursday, December 12, 2024 6:32 AM IST
കുര്യനാട്: ദൈവദാസൻ ബ്രൂണോ കണിയാരകത്തച്ചന്റെ (ആത്മാവച്ചൻ) 33-ാം ചരമവാർഷികാചരണം 15നു രാവിലെ 9.30ന് കുര്യനാട് ആശ്രമ ദേവാലയത്തിൽ നടക്കും.
സിഎംഐ സഭ പ്രിയോർ ജനറാൾ ഫാ. തോമസ് ചാത്തംപറന്പിൽ വിശുദ്ധ കുർബാനയക്ക് മുഖ്യകാർമികത്വം വഹിക്കും. 11ന് കബറിടത്തിൽ ഒപ്പീസും തുടർന്ന് സ്നേഹവിരുന്നുമുണ്ടായിരിക്കുമെന്ന് ആശ്രമം പ്രിയോർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സിഎംഐ, വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് കൊല്ലംപറന്പിൽ സിഎംഐ എന്നിവർ അറിയിച്ചു.