പാലാ രൂപതയില്‍ 12 ഡീക്കന്മാര്ക്ക് ഒരുമിച്ച് വൈദികട്ടം
1486485
Thursday, December 12, 2024 6:34 AM IST
പാലാ: പാലാ രൂപതയില്‍ 12 ഡീക്കന്മാര്ക്ക് ഒരുമിച്ച് പൗരോഹിത്യസ്വീകരണം. 28ന് രാവിലെ ഒന്‍പതിന് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ എന്നിവര്‍ കാര്‍മികരായിരിക്കും.
ഡീക്കന്മാരായ ജോണ്‍ (ജോണ്‍സ്) ചുക്കനാനിക്കല്‍, ജോണ്‍ (ജിബിന്‍) കുഴികണ്ണില്‍, മാത്യു (ആല്ബിന്) വെട്ടുകല്ലേല്‍, ആന്റണി (ജെന്‍സല്‍) വില്ലന്താനം, ജേക്കബ് (ജെക്സണ്) കടുതോടില്‍, സെബാസ്റ്റ്യന്‍ (ജിന്‍സ്) പെട്ടപ്പുഴ, ജോര്‍ജ് (അലോഷി) ഞാട്ടുതൊട്ടിയില്, മാത്യു (ഷോണ്‍) തെരുവന്‍കുന്നേല്‍, ജോസഫ് (ഡിജോമോന്) മരോട്ടിക്കല്‍, ജോണ്‍ (അഭിലാഷ്) വയലില്‍, ജോസഫ് (അമല്‍) തേവര്‍പറമ്പില്‍, ജോസഫ് (ആല്വിന്) വെട്ടുകല്ലുംപുറത്ത് എന്നിവരാണ് പൗരോഹിത്യം സ്വകരിക്കുന്നത്.
പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് 12 ഡീക്കന്മാര്ക്ക് ഒരുമിച്ച് വൈദികപട്ടം നല്‍കുന്നത്. നവവൈദികര്‍ വിവിധ ഇടവകകളില്‍ പ്രഥമ ദിവ്യബലി അര്‍പ്പിക്കും.