മാര്‍പാപ്പയെ സന്ദര്‍ശിച്ചു
1486502
Thursday, December 12, 2024 7:04 AM IST
കോട്ടയം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ പ്രതിനിധി സംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 62 പേരാണ് പ്രവാസി അപ്പൊസ്തലേറ്റിന്റെ സംഘത്തിലുണ്ടായിരുന്നത്.
അതിരൂപത പ്രവാസി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍ക്കളം, മുന്‍ അതിരൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് പ്രവാസികളുടെ സ്നേഹോപഹാരമായി ഏലയ്ക്കാമാല മാര്‍പാപ്പയെ അണിയിച്ചു.