എൻറോള്‍ഡ് ഏജന്റ് പരീക്ഷയിൽ ഉജ്ജ്വല വിജയം
1486466
Thursday, December 12, 2024 6:32 AM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ ബികോമിനോടൊപ്പം അമേരിക്കൻ ടാക്സ് ഡിപ്പാർട്ട്മെന്റ് അസസ്മെന്റിനും റിട്ടേൺ ഫയൽ ചെയ്യുന്നതിനുമുള്ള യോഗ്യതാ പരീക്ഷയായ എൻറോള്‍ഡ് ഏജന്റിനു (ഇഎ) തിളക്കമുള്ള വിജയത്തോടെ ആന്റണി ജോസ് ഒന്നാമതെത്തി.
ഈ പ്രോഗ്രാം പാസാകുക വഴി അമേരിക്കൻ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനും ഹാജരാകുന്നതിനുമുള്ള യോഗ്യതയാണ് ആന്റണി ജോസ് നേടിയിരിക്കുന്നത്. ബി കോം ഫിനാൻസ് ആൻഡ് ടാക്സേഷനൊടൊപ്പം എറണാകുളത്തുള്ള പ്രത്യേക കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ പെര്പ്പ്ക്യു ആണ് സെന്റ് ആന്റണീസ് കോളജില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
കോളജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ ആന്റണി ജോസിനെ പൊന്നാടയും പുരസ്കാരവും നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി ടിജോമോന്‍ ജേക്കബ്, ഫാ. ജോസഫ് വാഴപ്പനാടി, വൈസ് പ്രിന്‍സിപ്പല്‍മാരായ ബോബി കെ. മാത്യു, സുപർണ രാജു എന്നിവർ പ്രസംഗിച്ചു.