മികച്ച ടേക് എ ബ്രേക്കിനുള്ള പുരസ്കാരം എലിക്കുളം പഞ്ചായത്തിന്
1486505
Thursday, December 12, 2024 7:04 AM IST
പള്ളിക്കത്തോട്: പാമ്പാടി ബ്ലോക്കിലെ മികച്ച ടേക് എ ബ്രേക്കിനുള്ള പുരസ്കാരം എലിക്കുളം പഞ്ചായത്തിന്. ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ ടേക് എ ബ്രേക്കുകളില്നിന്നാണ് പഞ്ചായത്ത് നാലാം മൈലിലുള്ള ടേക് എ ബ്രേക്കിനെ മികച്ചതായി തെരഞ്ഞെടുത്തത്.
ഗാര്‍ഹിക തലത്തില്‍ മികച്ച ശൗചാലയത്തിന് ഉടമകളായി പാമ്പാടി പഞ്ചായത്തിലെ ഓമന രാജപ്പനെയും, കൂരോപ്പട പഞ്ചായത്തിലെ സി.കെ. സോമനെയും, കിടങ്ങൂര്‍ പഞ്ചായത്തിലെ സതി മോഹനനെയും തെരഞ്ഞെടുത്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന പുരസ്കാര വിതരണം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം ഉദ്ഘാനം ചെയ്തു.