മനുഷ്യാവകാശ ദിനാചരണം നടത്തി
1486474
Thursday, December 12, 2024 6:33 AM IST
പാലാ: മനുഷ്യാവകാശ ദിനാചരണവും ജില്ലാ കണ്‍വന്‍ഷനും പാലാ ടോംസ് ചേംബര്‍ ഹാളില്‍ നടന്നു. ഹ്യൂമന്‍ റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗം നഗരസഭ ചെയര്മാന് ഷാജു വി. തുരുത്തന് ഉദ്ഘാടനം ചെയ്തു. എച്ച്ആര്‍എഫ് ജില്ലാ പ്രസിഡന്റ് വി.സി. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. അഡ്വ. ആര്. ഹരിമോഹന്‍, സിബി മാത്യു പ്ലാത്തോട്ടം, ജോയ് കളരിക്കല്‍, ഒ.എ. ഹാരിസ്, ഹാഷിം ലബ്ബ, ജോണീസ് കോട്ടയം, ഇ.കെ. ഹനിഫ, ഷാജു പാല, ഒ.ഡി. കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചേര്‍പ്പുങ്കല്‍: അന്തര്‍ദേശീയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ബിവിഎം ഹോളിക്രോസ് കോളജില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ കുട്ടികളോട് സംവദിച്ചു. പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്സിറ്റി സര്‍വകലാശാല പരീക്ഷയില്‍ റാങ്ക് നേടിയ അന്‍സി മരിയ, ദിയ ദിലീപ്, നിബു ബെന്നി എന്നിവരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആദരിച്ചു. ഇഎസ്ഡബ്ല്യുഎ ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ബ്രിസ്റ്റോ മാത്യു , സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ നിമ്മി സെബാസ്റ്റ്യന്‍, അജിന് സെബാസ്റ്റ്യന്‍, ജോസിന് ബെന്നി, നിഖില്‍ തോമസ്, ഷിന്റോ കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു.