പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിൻതട്ടി മരിച്ചു
1486484
Thursday, December 12, 2024 6:34 AM IST
കടുത്തുരുത്തി: ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് ട്രെയിന്‍തട്ടി മരിച്ചു. കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന വെള്ളാശേരി വട്ടനിരപ്പേല്‍ സുബിന് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവ് ബെഞ്ചമിന്‍. മാതാവ് പുഷ്പവല്ലി. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.