ചങ്ങനാശേരിയില്‍ കേന്ദ്രീയ വിദ്യാലയം വേണം; കൊടിക്കുന്നില്‍ സുരേഷ് കേന്ദ്രമന്ത്രിയെ കണ്ടു
1486516
Thursday, December 12, 2024 7:04 AM IST
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട ചങ്ങനാശേരിയില്‍ പുതിയതായി കേന്ദ്രീയ വിദ്യാലയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ സന്ദര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി നിവേദനം നല്കി.
ചങ്ങനാശേരി നിവാസികളുടെ ചിരകാല അഭിലാഷമാണ് കേന്ദ്രീയ വിദ്യാലയമെന്നും ചങ്ങനാശേരിക്കടുത്ത് നിലവില്‍ മറ്റ് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തര പ്രാധാന്യത്തോടുകൂടി കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.
കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് അഞ്ചേക്കര്‍ ഭൂമിയാണ് ആവശ്യമായുള്ളത്. സംസ്ഥാന സര്‍ക്കാരോ തദ്ദേശസ്ഥാപനങ്ങളോ ഈ ഭൂമി കണ്ടെത്തി നല്കിയാല് കേന്ദ്രീയ വിദ്യാലയം എന്ന ചങ്ങനാശേരിക്കാരുടെ ആവശ്യത്തിന് വേഗത്തില്‍ അനുകൂലമായ തീരുമാനം ലഭ്യമാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.