ഭിന്നശേഷി വാരാചരണ സമാപന സമ്മേളനം
1486509
Thursday, December 12, 2024 7:04 AM IST
കടുത്തുരുത്തി: കോട്ടയം വൈക്കം ബിആര്‍സിയുടെ നേത്വതത്തില്‍ ഭിന്നശേഷി വാരാചരണ സമാപന സമ്മേളനം നടത്തി. തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു ഉദ്ഘാടനം ചെയ്തു. ദീപശിഖ റാലിയോടെ പരിപാടി ആരംഭിച്ചു. കുട്ടികളുടെ കലപരിപാടി, നാടന്‍ പാട്ട് എന്നിവ ഉണ്ടായിരുന്നു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, അനില്‍ ചെള്ളങ്കല്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എസ്.ദിന്‍രാജ്, മനോജ്, സജിനി സെബാസ്റ്റ്യന്‍, രാജേഷ്, സുജ വാസുദേവന്‍, മോനിഷ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.