വാഴൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
1486464
Thursday, December 12, 2024 6:32 AM IST
വാഴൂർ: ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം ധ്വനി -2024 സമാപിച്ചു. പൊൻകുന്നം മഹാത്മാഗാന്ധി ടൗൺ ഹാളിൽ ചേർന്ന സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. രേഖാചിത്രകാരൻ രാജേഷ് മണിമല സമ്മാനദാനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ. ശ്രീകുമാർ, പി.ടി. അനൂപ്, വി.പി. റെജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, പി.എം. ജോൺ, ലതാ ഷാജൻ, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, രഞ്ജിനി ബേബി, ലതാ ഉണ്ണികൃഷ്ണൻ, വർഗീസ് ജോസഫ്, ശ്രീജിത് വെള്ളാവൂർ, ശ്രീകല ഹരി തുടങ്ങിയവർ പ്രസംഗിച്ചു. നാല് ദിവസങ്ങളിലായി ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലാണ് കേരളോത്സവം സംഘടിപ്പിച്ചത്.