തട്ടുകട തൊഴിലാളികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു
1486500
Thursday, December 12, 2024 7:04 AM IST
ചങ്ങനാശേരി: നഗരത്തിലും സമീപ പഞ്ചായത്തുകളിലും തട്ടുകട തുടങ്ങി ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ക്കു ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളനുസരിച്ച് കച്ചവടം നടത്തുന്നതിനുള്ള ഏകീകൃത യൂണിഫോം വിതരണം വഴിയോര കച്ചവട തൊഴിലാളി യൂണിയന് സിഐടിയു ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.
മുനിസിപ്പല്‍ മിനി ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് യൂണിഫോം തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. വഴിയോരകച്ചവട തൊഴിലാളി യൂണിയന് സിഐടിയു ഏരിയ സെക്രട്ടറി പി.എ. മന്‍സൂര്‍ അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ സെക്രട്ടറി കെ.ഡി. സുഗതന്, വഴിയോര കച്ചവട തൊഴിലാളി യൂണിയന് സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ.പി.എ. നസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.