പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ബി​കോ​മി​നോ​ടൊ​പ്പം അ​മേ​രി​ക്ക​ൻ ടാ​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സ​സ്മെ​ന്‍റി​നും റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​മു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ​യാ​യ എ​ൻറോ​ള്‍​ഡ് ഏ​ജ​ന്‍റി​നു (ഇ​എ) തി​ള​ക്ക​മു​ള്ള വി​ജ​യ​ത്തോ​ടെ ആ​ന്‍റണി ജോ​സ് ഒ​ന്നാ​മ​തെ​ത്തി.

ഈ ​പ്രോ​ഗ്രാം പാ​സാ​കു​ക വ​ഴി അ​മേ​രി​ക്ക​ൻ ടാ​ക്സ് റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നും ഹാ​ജ​രാ​കു​ന്ന​തി​നു​മു​ള്ള യോ​ഗ്യ​ത​യാ​ണ് ആ​ന്‍റ​ണി ജോ​സ് നേ​ടി​യി​രി​ക്കു​ന്ന​ത്. ബി ​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​നൊ​ടൊ​പ്പം എ​റ​ണാ​കു​ള​ത്തു​ള്ള പ്ര​ത്യേ​ക കോ​ച്ചിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​യ പെ​ര്‍​പ്പ്ക്യു ആ​ണ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ള​ജ് ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ആ​ന്‍റ​ണി ജോ​സി​നെ പൊ​ന്നാ​ട​യും പു​ര​സ്കാ​ര​വും ന​ൽ​കി ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്‌ ക​ല്ല​മ്പ​ള്ളി, സെ​ക്ര​ട്ട​റി ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌, ഫാ. ​ജോ​സ​ഫ് വാ​ഴ​പ്പ​നാ​ടി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ബോ​ബി കെ. ​മാ​ത്യു, സു​പ​ർ​ണ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.