ആദരിച്ചു
1486475
Thursday, December 12, 2024 6:33 AM IST
പാലാ: രക്തദാനം മഹാദാനം എന്ന മഹത്തായ സന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി 125 തവണ രക്തദാനം നടത്തുകയും അനേകം രോഗികള്‍ക്ക് മറ്റുള്ളവരെക്കൊണ്ട് രക്തം ദാനം ചെയ്യിപ്പിക്കുകയും ചെയ്ത ഷിബു തെക്കേമറ്റത്തെ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ ആദരിച്ചു.
കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരിഷ് ഹാളില്‍ നടത്തിയ സമ്മേളനത്തില്‍ വികാരി ഫാ. സ്കറിയ വേകത്താനം പൊന്നാടയണിയിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എകെസിസി പ്രസിഡന്റ് ജോജോ പടിഞ്ഞാറയില്‍, പിതൃവേദി പ്രസിഡന്റ് ഡേവീസ് കല്ലറയ്ക്കല്‍, മാതൃവേദി പ്രസിഡന്റ് നൈസ് ലാലാ തെക്കലഞ്ഞിയില്‍, ജയ്സണ്‍ പ്ലാക്കണ്ണിക്കല്‍, ജോയല്‍ ആമിക്കാട്ട്, ഡോ. മാമച്ചന് , സിസ്റ്റര്‍ ആഗ്നസ് എഫ്സിസി, സിസ്റ്റര്‍ ബിന്‍സി എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.
പാലാ: രാജ്യത്തെ മികച്ച ഏലം കര്‍ഷകനുള്ള ദേശീയപുരസ്കാരം കേന്ദ്ര മന്ത്രി നിധിന് ഗഡ്ഗരിയില്‍ നിന്ന് ഏറ്റുവാങ്ങിയ വി.ജെ. ബേബി വെള്ളിയേപ്പള്ളിയെ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് ചെയര്മാന് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പാര്‍ട്ടി വൈസ് ചെയര്മാന് പ്രഫ. ബാലു ജി. വെള്ളിക്കര, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോമി താണോലില്‍, ഭാരവാഹികളായ സിബി പാണ്ടിയമ്മാക്കല്‍, കെ.എം. കുര്യന് കണ്ണംകുളം, സാബു കല്ലാച്ചേരില്‍, സന്തോഷ് മൂക്കിലി ക്കാട്ട്, കെ. രാഘവന്, ഷാജി താഴത്തുകുന്നേല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.