പൈക കപ്പേളയില്‍ ജൂബിലിത്തിരുനാളിന് ഇന്നു കൊടിയേറും
1486480
Thursday, December 12, 2024 6:33 AM IST
പൈക: പൈക കപ്പേളയില്‍ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ ആറിനും 6.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന.
തുടര്‍ന്ന് ജപമാല പ്രദക്ഷിണം. 6.30ന് കൊടിയേറ്റ്. രാത്രി ഏഴിന് പാലാ കമ്യൂണിക്കേഷന്‍സിന്റെ ഗാനമേള. നാളെ രാവിലെ ആറിനും 6.45നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന. തുടര്‍ന്ന് മരിയന്‍ ധ്യാനം. 14 ന് പുലര്‍ച്ചെ 5.15നും 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് കപ്പേളയിലേയക്ക് പ്രദക്ഷിണം.
ഏഴിന് ബാൻഡ് ഡിസ്പ്ലേ. എട്ടിന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ. പ്രധാന തിരുനാള്‍ ദിനമായ 15 ന് പുലര്‍ച്ചെ 5.30നും, രാവിലെ ഏഴിനും പത്തിനും ഉച്ചകഴിഞ്ഞ് 3.30 നും വിശുദ്ധ കുര്‍ബാന, ശതോത്തര ജൂബിലി ഉദ്ഘാടനവും സന്ദേശവും-മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഉച്ചയ്ക്ക് 12.15 ന് എസ്എംവൈഎം പൈക യൂണിറ്റ് സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം. വൈകുന്നേരം അഞ്ചിന് പ്രദക്ഷിണം. രാത്രി 8.45 ന് മെഗാ മ്യൂസിക്കല്‍ നൈറ്റ്.