വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ധർണ
1486467
Thursday, December 12, 2024 6:32 AM IST
പൊൻകുന്നം: വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ് മുഖ്യപ്രഭാഷണം നടത്തി. സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ പി. സതീഷ്ചന്ദ്രൻ നായർ, അഭിലാഷ് ചന്ദ്രൻ, സനോജ് പനയ്ക്കൽ, ടി.കെ. ബാബുരാജ്, സി.ജി. രാജൻ, ടി.പി. രവീന്ദ്രൻപിള്ള, ശ്യാം ബാബു, തോമസ് വർഗീസ്, ലൂസി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.