അപകടശേഷം നിര്‍ത്താതെ പോയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു
1486478
Thursday, December 12, 2024 6:33 AM IST
മേരിലാന്റ്: ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30 ന് കൊല്ലപ്പള്ളി - മേലുകാവ് റോഡില്‍ മേരിലാന്റ് ജംഗ്ഷനു സമീപമായിരുന്നു അപകടം.
ദിശതെറ്റി എത്തിയ വാഗണര്‍ കാറിടിച്ച് കുറുമണ്ണ് സ്വദേശി സുബീഷിന് സാരമായി പരിക്കേറ്റിരുന്നു. സുബീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സഹയാത്രികനായ കയ്യൂര്‍ സ്വദേശി നിസാര പരിക്കോടെ രക്ഷപ്പെട്ടു. അപകടശേഷം നിര്‍ത്താതെ പോയ കാര്‍ തൊടുപുഴയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നു മേലുകാവ് എസ്എച്ച്ഒ എം.ഡി. അഭിലാഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിലെടുക്കുകയായിരുന്നു. മേലുകാവ് മേച്ചാല്‍ സ്വദേശി കെഎസ്ഇബി ജീവനക്കാരന്റെയാണ് അപകടത്തിനിടയാക്കിയ കാര്‍ എന്ന് പോലീസ് പറഞ്ഞു.