ചെറുപുഴ പോലീസ് സ്റ്റേഷനിൽ അർബുദ പരിശോധനാ കാന്പയിൻ
1512904
Tuesday, February 11, 2025 1:22 AM IST
ചെറുപുഴ: സംസ്ഥാന സർക്കാരിന്റെ കാൻസർ കെയർ പരിപാടിയുടെ ഭാഗമായി ചെറുപുഴ പഞ്ചായത്തും പുളിങ്ങോം കുടുംബരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം കാമ്പയിനിൽ ജ മൈത്രി പോലീസും പങ്കാളികളായി. ചെറുപുഴ പോലീസ് സ്റ്റേഷനിൽ സ്ത്രീകളിലെ അർബുദ പരിശോധനാ കാന്പയിൻ സംഘടിപ്പിച്ചു.
ഇൻസ്പെക്ടർ എം. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ് ഓഫീസർ കെ.കെ. ജയൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ്, ടി.എം. കവിത എന്നിവർ ക്ലാസിന് നേതൃത്വം നൽകി.സിവിൽ പോലീസ് ഓഫീസർ പി. അനീഷ്, വെറ്ററിനറി സർജൻ ഡോ. ജിബിൻ ചെറിയാൻ, കൃഷിഓഫീസർ പി. അഞ്ജു, കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ എന്നിവർ പ്രസംഗിച്ചു. ചെറുപുഴ പോലീസ് സ്റ്റേഷൻ, കൃഷി ഓഫീസ്, മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ പരിശോധനയിൽ പങ്കെടുത്തു.