സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി
1512901
Tuesday, February 11, 2025 1:22 AM IST
ആലക്കോട്: പെൻഷൻ പരിഷ്കരണം അട്ടിമറിച്ച സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആലക്കോട് സബ് ട്രഷറിക്കു മുന്നിൽ ധർണ നടത്തി.
പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശികയായ ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക,സാമൂഹിക പെൻഷൻ വർധിപ്പിക്കുക, വർധിപ്പിച്ച ഭൂനികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജേക്കബ് വളയത്ത് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ ആലക്കോട് മണ്ഡലം പ്രസിഡന്റ് ചാക്കോ വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി. ജെ. മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ. ബാബു,സി.എം. മാത്യു, പി.കെ.ഗിരിജാമണി, കെ.എം. ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു.