നിർമലഗിരി റാണി ജയ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം
1512301
Sunday, February 9, 2025 1:50 AM IST
കൂത്തുപറമ്പ്: നിർമലഗിരി റാണി ജയ് ഹയർ സെക്കൻഡറി സ്കൂൾ 52 ാം വാർഷികാഘോഷം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. ജനറൽ കൗൺസിലർ സിസ്റ്റർ എൽസ പൈകട അധ്യക്ഷത വഹിച്ചു.
കെ.പി. മോഹനൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മേഴ്സി കുന്നത്തുപുരയിടം റിപ്പോർട്ട് അവതരിപ്പിച്ചു. റവ. ഡോ. തോമസ് കൊച്ചുകരോട്ട് അനുഗ്രഹഭാഷണം നടത്തി.
വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ധന്യ റോസ് പാലയ്ക്കൽ, നഗരസഭാധ്യക്ഷ വി. സുജാത, പിടിഎ പ്രസിഡന്റ് അഷ്റഫ് ഹാജി, സി.ജി. തങ്കച്ചൻ, വിപിൻ കളത്തിൽ, സ്കൂൾ ലീഡർ ശ്രദ്ധ രത്നസേനൻ എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ജെയ്ൻ മേരി അരീപ്പറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.