ആശ്രയ: ധനസഹായം വിതരണം ചെയ്തു
1512617
Monday, February 10, 2025 1:38 AM IST
ചെറുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റിന്റെ വ്യാപാരോത്സവത്തിന്റെ പ്രതിമാസ നറുക്കെടുപ്പും ജില്ലാ ആശ്രയ പദ്ധതിയിലെ മരണാനന്തര സഹായധന വിതരണവും ചെറുപുഴയിൽ നടന്നു.
ആശ്രയ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ചെറുപുഴ മേഖലയിലെ മൂന്ന് അംഗങ്ങളുടെ അവകാശികൾക്ക് 10 ലക്ഷം രൂപ വീതമാണ് ധനസഹായം നൽകിയത്. പി. സന്തോഷ് കുമാർ എംപി സഹായധനം വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം. ബാലകൃഷ്ണൻ ജില്ലാ ക്ഷേമനിധി സഹായധനം വിതരണം ചെയ്തു. ദേവസ്യാ മേച്ചേരി മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്തംഗം കെ.ഡി. പ്രവീൺ, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ എൻ.വി. കുഞ്ഞിരാമൻ, റോയി ജോസ്, ജോൺസൺ പറമുണ്ടയിൽ, ടി.വി. സുജിത്, വിപിൻ പലേരി, റെജി ജോൺ, ജിന്റോ ജോയി, ബിന്ദു ജേക്കബ്, എ.ടി.വി. രാജേഷ്, കെ.കെ. വേണുഗോപാൽ, ജോൺസൺ സി.പടിഞ്ഞാത്ത് എന്നിവർ പ്രസംഗിച്ചു.