ആശ്രയ: 15 ലക്ഷം രൂപ വിതരണം ചെയ്തു
1512292
Sunday, February 9, 2025 1:50 AM IST
പെരുമ്പടവ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റിലും ആശ്രയ പദ്ധതിയിലും അംഗങ്ങളായിരിക്കെ മരണപ്പട്ട വി.സി. നാരായണൻ, വി.സി. ശാന്ത എന്നിവരുടെ അവകാശിക്ക് ആശ്രയ പദ്ധതി പ്രകാരം 15 ലക്ഷം രൂപ ധനസഹായ വിതരണം മാതമംഗലം വ്യാപരഭവനിൽ നടന്നു.
എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ ധനസഹായ വിതരണം നിർവഹിച്ചു. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ടി.പി. മഹമ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഹരിത രമേശൻ, പി.കെ അബ്ദുൾ ഖാദർ മൗലവി, കെ.കെ. സൈദാലി, ടി.വി. മാധവൻ, എം. ജനാർദ്ദനൻ, വി.കെ. കുഞ്ഞപ്പൻ, ഗോവിന്ദൻ മൂടേങ്ങ, മധു ഓലയമ്പാടി, രതീഷ് കായപ്പൊയിൽ, ഷംസുദ്ദീൻ കണ്ടോന്താർ, രഘുത്തമൻ പെരുവാമ്പ എന്നിവർ പ്രസംഗിച്ചു.