റോഡിൽ അപകടഭീഷണിയായി ജെല്ലിപ്പൊടി
1512612
Monday, February 10, 2025 1:37 AM IST
മട്ടന്നൂർ: ക്ലോക്ക് ടവർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മട്ടന്നൂർ -ഇരിട്ടി റോഡ് ജംഗ്ഷനിൽ ഏർപ്പെടുത്തിയ ക്രമീകരണത്തിനായി വച്ച ജെല്ലിപ്പൊടി അപകടഭീഷണിയായി റോഡിൽ ചിതറി കിടക്കുന്നു. ചാക്കുകകളിലായി നിറച്ചു വച്ച ജെല്ലിപ്പൊടിയാണ് റോഡിൽ പരന്നു കിടക്കുന്നത്. ക്ലോക്ക് ടവർ സ്ഥാപിക്കുന്നതിന്റെ ട്രയൽ റണിന്റെ ഭാഗമായാണ് വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള ക്രമീകരണത്തിന് ചാക്കുകളിലായി ജെല്ലിപ്പൊടി നിറച്ചുവച്ചത്.