ഒറോത ഫെസ്റ്റ്: കുടിയേറ്റ ചരിത്ര അവലോകനം നടത്തി
1511851
Friday, February 7, 2025 1:17 AM IST
ചെമ്പേരി: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ നടക്കുന്ന ഒറോതഫെസ്റ്റ് കാർഷിക മേളയിൽ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അനുസ്മരണവും കുടിയേറ്റ ചരിത്ര അവലോക നവും നടന്നു. ചെമ്പേരി വിമൽ ജ്യോതി എംബിഎ കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജിനു വടക്കേമുള ഞ്ഞനാൽ ഉദ്ഘാടനം ചെയ്തു. വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം.കണ്ടം അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ജോസ്ലിറ്റ് മാത്യു മുഖ്യ പ്രഭാഷണവും നടത്തി. സൈജു കാക്കനാട്ട്, കെ.ജെ.സെബാസ്റ്റ്യൻ പ്രസംഗിച്ചു.
ഏരുവേശി പഞ്ചായത്ത് മെംബർ ജസ്റ്റിൻ സഖറിയാസ് ബോഡി ഷോ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും പ്രാദേശിക മാധ്യമ പ്രവർത്തകരായ തോമസ് അയ്യങ്കാനാൽ, ജോസ് ചാണ്ടിക്കൊല്ലി, സാജു ജോസഫ് മണ്ഡപം, കെ.പി.കുമാരൻ, ബേബി സെബാസ്റ്റ്യൻ പൂവേലിൽ എന്നിവരേയും ആദരിച്ചു.
കാർഷിക സെമിനാറിൽ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ ഡോ. സാവിയോ കുരുമുളക് കൃഷിയിൽ കർഷകർ നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും എന്നവിഷയത്തിൽ ക്ലാസ് നയിച്ചു. അഗ്രി ഫെസ്റ്റ് കമ്മിറ്റി വൈസ് ചെയർമാൻ ഇമ്മാനുവൽ ജോർജ്, ടോമി മാത്യു, ബേബി ചിറപ്പുറത്ത്, സെബാസ്റ്റ്യൻ വിഴിക്കപ്പാറ എന്നിവർ പ്രസംഗിച്ചു.