ബജറ്റിൽ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾക്ക് കിട്ടിയത്
1512185
Saturday, February 8, 2025 1:35 AM IST
അഴീക്കോടിന് വാരിക്കോരി
അഴീക്കൽ പോർട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴു കോടി, പുതിയതെരുവിൽ മിനി ബസ് സ്റ്റേഷന് 2 കോടി, അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം2 കോടി, അഴീക്കോട് ഉപ്പായി തോട് സംരക്ഷണം ഒരു കോടി, കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്കൂൾഓഡിറ്റോറിയം നിർമാണം ഒരു കോടി, അഴീക്കോട് നുച്ചിതോട് സംരക്ഷണം ഒരു കോടി, അഴീക്കോട് ബഡ്സ് സ്കൂൾ നിർമാണം 60 ലക്ഷം, ചിറക്കൽ മൂപ്പൻപാറ - ചിറക്കൽ ചിറ - ആറാട്ടുവയൽ വിവേകാനന്ദ റോഡിന് 50 ലക്ഷം, പാപ്പിനിശേരിയിൽ കുടുംബശ്രീ സിഡിഎസ് തൊഴിൽ പരിശീലന കേന്ദ്രം കെട്ടിട നിർമാണത്തിന് 50 ലക്ഷം, വളപട്ടണം-തങ്ങൾവയൽ തോട് സംരക്ഷണം 50 ലക്ഷം, പള്ളിക്കുന്ന് രാജീവ് ഗാന്ധി റോഡിന് 50 ലക്ഷം, കണ്ണാടിപ്പറമ്പ് തീരദേശ പ്രദേശത്ത് ഉപ്പുവെള്ള തടയണ നിർമാണം 50 ലക്ഷം, പുഴാതി മന്ന്യടത്ത് തോട് സംരക്ഷണത്തിന് 50 ലക്ഷം, നാറാത്ത് പഞ്ചായത്ത് വെടിമാട് പാർക്ക് നിർമാണത്തിന് 50 ലക്ഷം, പള്ളിക്കുന്ന് മിൽമ തോട് (കാനത്തൂർ പാലം മുതൽ പള്ളിക്കുന്ന് പാലം വരെ) അഭിവൃദ്ധിപ്പെടുത്തലിന് 60 ലക്ഷം, കക്കാട് തുളിച്ചേരി കരിമ്പിൻ തോട്ടം തോടിന് സൈഡ് ഭിത്തി സ്ലാബ് നിർമാണത്തിന് 40 ലക്ഷം, ചാലാട് എരിഞ്ഞാറ്റുവയൽ മഞ്ചപ്പാലം റോഡിൽ ഡ്രെയ്നേജ് നിർമാണം 40 ലക്ഷം.
മട്ടന്നൂരിന് മികച്ച പരിഗണന
കുയിലൂർ വളവ് - പഴശി ഡാം റോഡ് നവീകരണത്തിന് മൂന്നു കോട, മാങ്ങാട്ടിടം പഞ്ചായത്തിലെ അയ്യപ്പൻതോട് -കോക്കണ്ടി കനാൽ പാലം നിർമാണത്തിന് രണ്ടുകോടി, ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ കൈച്ചേരി പാലം നിർമാണത്തിന് ഒരു കോടി, കോളയാട് പഞ്ചായത്ത് നെടുംപൊയിൽ ടൗൺ നവീകരണം ഒരു കോടി, ഉരുവച്ചാൽ കൾച്ചറൽ സെന്റർ നിർമാണം ഒരു കോടി, കൂടാളി പഞ്ചായത്ത് സ്പോർട്സ് കോംപ്ലക്സ് ഒരു കോടി, കീഴല്ലൂർ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാൾ 50 ലക്ഷം, മാലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ 50 ലക്ഷം.
പേരാവൂരിന് അവഗണന
ഇരിട്ടി ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മിക്കാന്‍ 1.5 കോടി രൂപയുടെ 20 ശതമാനമായ 30 ലക്ഷം രൂപ, മണത്തണ-ഓടന്തോട് റോഡ് (ബിഎംബിസി) 4.5 കോടി രൂപയുടെ 20 ശതമാനം 90 ലക്ഷം രൂപ, അടിയന്തിര പ്രാധാന്യമുള്ള റോഡുകൾ ഉൾപ്പെടെ 32 ഓളം പ്രവൃത്തികളിൽ ബജറ്റിൽ തുക വകയിരുത്തിയത് രണ്ട് പദ്ധതികളിൽ മാത്രമാണ്. മറ്റ് പദ്ധതികൾ ബജറ്റിന്റെ 100 രൂപ ടോക്കന്‍ പ്രോവിഷനില് ഉള്‍പ്പെടുത്തി. അടിയന്തിര പ്രധാന്യമുള്ള റോഡുകൾ, പാലം, തടയണ, വന്യമൃഗ ശല്യം തടയുന്നതിന് കരിങ്കൽ ഭിത്തി, ഇരിട്ടി പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണം, ഇരിട്ടി പോലീസ് ഓഫീസ് കെട്ടിട സമുച്ചയ നിർമാണം തുടങ്ങിയ പദ്ധതികൾ 100 രൂപ ടോക്കണിൽ ഒതുങ്ങി.
പയ്യന്നൂരിനും നേട്ടങ്ങൾ
കുഫോസ് പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കാന്‍ മൂന്നുകോടി.പെരിങ്ങോം കരക്കാട് റോഡ് നിർമാണത്തിന് രണ്ട് കോടി, പയ്യന്നൂർ പഴയ പോസ്റ്റ് ഓഫീസ് - പയ്യന്നൂർ അമ്പലം-തെക്കേ മമ്പലം - എഫ്സിഐ ഗോഡൗൺ റോഡ് നവീകരണത്തിന് 1.5 കോടി, പ്രാപ്പൊയിൽ ജിഎച്ച്എസ്എസിന് പുതിയ കെട്ടിടം 1.5 കോടി, രാമന്തളി വടക്കുമ്പാട് ഗവ. മാപ്പിള യുപി സ്കൂൾ പുതിയ കെട്ടിടം ഒരു കോടി, കക്കറ ഗവ. ജിഎസ് യുപി സ്കൂൾ കെട്ടിടം ഒരു കോടി, കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ ജലസേചനത്തിനായി തടയണയും തോട് സംരക്ഷണ ഭിത്തിയും നിർമിക്കാൻ ഒരു കോടി, കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിലെ ചങ്ങംവള്ളി തോട് നവീകരണത്തിന് 50 ലക്ഷം, ചെറുപുഴ തോടിന്റെ പാർശ്വ സംരക്ഷണ ഭിത്തിക്കായി 50 ലക്ഷം, വെള്ളൂർ തോട് സൈഡ് ഭിത്തി നിർമാണത്തിന് 50 ലക്ഷം, മുതിയലം മിനി സ്റ്റേഡിയത്തിന് 50 ലക്ഷം.
ധർമടത്തിന് "മുഖ്യ' പദ്ധതികൾ
ബജറ്റിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിന് മുഖ്യ പരിഗണന. വൻകിട പദ്ധതികളാണ് പ്രഖ്യാപിച്ചത്. ക്ഷീരമേഖലയ്ക്ക് വൻ കുതിപ്പിന് വഴിവയ്ക്കുന്ന ഗ്ലോബൽ ഡയറി വില്ലേജാണ് ഇതിൽ പ്രധാനം. ധർമടത്ത് 130 കോടി രൂപ ചെലവിലാണ് ഗ്ലോബൽ ഡയറി വില്ലേജ് സ്ഥാപിക്കുക. ആദ്യഘട്ട പ്രവർത്തനത്തിന് പത്തു കോടി വകയിരുത്തി. ചലച്ചിത്ര വികസന കോർപറേഷൻ മൂന്നു കോടി രൂപ ചെലവിൽ പാലയാട് നിർമിക്കുന്ന തിയേറ്ററാണ് മറ്റൊന്ന്. മുൻ ബജറ്റിൽ പ്രഖ്യാപിച്ചതും നിലവിൽ നിർമാണം നടന്നു വരുന്നതുമായ എകെജി മ്യൂസിയത്തിന് ഇക്കുറി മൂന്നരക്കോടി നീക്കിവച്ചു. പിണറായിയിൽ പുതുതായി ബഹുമുഖ സാംസ്കാരിക കേന്ദ്രം ആരംഭിക്കാൻ 50 ലക്ഷം. മണ്ഡലത്തിലെ പുഴകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാര പദ്ധതികളുടെ വികസനമുൾപ്പെടെ വിവിധങ്ങളായ പദ്ധതികളുമുണ്ട്.
കണ്ണൂരിൽ റോഡ് മാത്രം
കണ്ണൂർ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക് 15 കോടി 50 ലക്ഷം അനുവദിച്ചെങ്കിലും വികസനമെന്നത് പ്രധാനമായും റോഡ്, കുളം, തോട് നവീകരണത്തിൽ മാത്രമായി ഒതുങ്ങി. ജില്ലാ ആസ്ഥാനമായ കണ്ണൂർ നഗരത്തിലെ റോഡ് വികസനത്തിൽ കാര്യമായ പദ്ധതികളുമില്ല. കാനാമ്പുഴ ടൂറിസം കടലായി അഴിമുഖം ടൂറിസം കേന്ദ്രത്തിന് രണ്ട് കോടി. കളക്ടറേറ്റ് മൈതാനം, കണ്ണൂർ ടൗൺ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരണം എന്നിവയക്ക് ഒരു കോടി വീതം. കണ്ണൂരിൽ ആർട്ട് ഗാലറി ആരംഭിക്കുമെന്നത് മാത്രമാണ് പുതുതായുള്ള പ്രഖ്യാപനം. ഇതിന് ഒരു കോടി അനുവദിച്ചു. തോട്ടട സാംസ്കാരിക നിലയത്തിന് ഒരു കോടി, കിഴ്ത്തള്ളി ജംഗ്ഷൻ ഇംപ്രൂവ്മെന്റിന് 50 ലക്ഷം, കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ട് നവീകരണത്തിന് 50 ലക്ഷം, അതിരകം വയൽ തോട് സംരക്ഷണത്തിന് ഒരുകോടി.
കല്യാശേരിക്ക് 50 കോടി
കല്യാശേരി മണ്ഡലത്തിൽ 50 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്.കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പുതിയ സ്ട്രോക്ക് യൂണിറ്റ്, ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് 13 കോടി, ഡെന്റൽ കോളജിന് 1.50 കോടി, നഴ്സിംഗ് കോളജിന് 29 ലക്ഷം, പരിയാരം ആയുർവ്വേദ കോളജിന്റെ വികസനത്തിന് 8.10 കോടി. നവ കേരള സദസിന്റെ ഭാഗമായി മണ്ഡലത്തിൽ നടപ്പിലാക്കുന്ന കർമ പദ്ധതിക്ക് ഏഴ് കോടി, പട്ടുവം പഞ്ചായത്തിൽ ആധുനിക സ്റ്റേഡിയത്തിന് ഒരു കോടി, ഇരിണാവ് ഡാം ടൂറിസം പദ്ധതിക്ക് ഒരു കോടി, കുഞ്ഞിമംഗലം പഞ്ചായത്തിലെ ഗവ മാപ്പിള എൽ പി സ്കൂൾ, ഗവ. എൽപി സ്കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ രണ്ട് കോടി, പഴയങ്ങാടി, ചെറുകുന്ന് ടൗൺ എന്നിവിടങ്ങളിൽ സൗന്ദര്യവത്കരണത്തിന് ഒരു കോടി, കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് മുൻവശത്ത് ആധുനിക കൺവൻഷൻ സെന്റർ നിർമ്മിക്കാൻ ഒരു കോടി. പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തിന് രണ്ട് കോടി, ചെറുകുന്ന് ഗവ സൗത്ത് എൽപി (ബോർഡ്) സ്കൂളിൽ ആധുനിക ഓഡിറ്റോറിയത്തിന് ഒരു കോടി, എടാട്ട്-കണ്ണങ്ങാട് സ്റ്റോപ്പ്-കോളജ് സ്റ്റോപ്പ് റോഡ് നവീകരണത്തിന് ഒരു കോടി, മാടായി ക്ഷേത്ര കലാ അക്കാദമിക്ക് 20 ലക്ഷം, പാണപ്പുഴയിൽ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ സ്മരകത്തിന് 10 ലക്ഷം, മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് ലിമിറ്റഡ് സൂപ്പർ കപ്പാസിറ്റർ പദ്ധതിക്ക് ആറ് കോടി, കേരള ക്ലേസ് ആൻഡ് സിറാമിക്സ് പ്രൊഡക്ട് ലിറ്റിറ്റഡ് (ചൈനാക്ലേ) പഴയങ്ങാടി യൂണിറ്റിൽ ജൈവ വൈവിധ്യപാർക്കിന് മൂന്ന് കോടി.
തലശേരിക്ക് 64 കോടി
തലശേരി മണ്ഡലത്തിന് 64 കോടി രൂപയുടെ പദ്ധതികൾ ബജറ്റിൽ വകയിരുത്തി. കോടിയേരി മലബാർ കാൻസർ സെന്ററിന് 35 കോടി, തലശേരി നഗരസഭയിൽ കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ കൺവൻഷൻ സെന്ററിന് ഏഴു കോടി, കതിരൂരിൽ സ്വിമ്മിംഗ് പൂൾ നിർമിക്കാൻ രണ്ടു കോടി, എരഞ്ഞോളി ഇഎംഎസ് മിനി സ്റ്റേഡിയത്തിന് രണ്ടു കോടി, സീവ്യൂ- സെന്റിനറി പാർക്കുകളെ ബന്ധിപ്പിച്ചുള്ള ക്ലിഫ് വാക്കിന് ഏഴു കോടി, തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ഹിസ്റ്ററി ഗാലറി നിർമിക്കാൻ ഒരു കോടി, തലശേരി കടൽപ്പാലം നവീകരണത്തിന് 10 കോടി. സംസ്ഥാനത്ത് തലശേരി ഉൾപ്പെടെയുള്ള നോൺ മേജർ തുറമുഖ വികസനത്തിന് 65 കോടിയും അനുവദിച്ചു.
കൂത്തുപറമ്പിന് നേട്ടങ്ങളേറെ
കൂത്തുപറമ്പ് മണ്ഡലത്തിലെ 20 വികസന പദ്ധതികൾക്ക് അംഗീകാരം. കൂത്തുപറമ്പിലെ ഫയര്‍ സ്റ്റേഷന് കെട്ടിട നിര്‍മാണം, എഇഒ ഓഫീസ് കെട്ടിട നിര്‍മാണം , കുന്നോത്തുപറമ്പ് പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മാണം, കല്ലിക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ സ്മാര്‍ട്ട് കെട്ടിട നിര്‍മാണം, പാനൂര്‍ നഗരസഭാ ആസ്ഥാന മന്ദിരം, മൊകേരി കണ്വന്ഷന് സെന്റര്‍ നിര്‍മാണം രണ്ടാം ഘട്ടം, കോട്ടയം മലബാര്‍ പഞ്ചായത്തില്‍ കണ്വന്ഷന് സെന്റര്‍ നിര്‍മാണം, പാട്യം പഞ്ചായത്തില്‍ സ്പോര്‍ട്സ് അക്കാദമി, പെരിങ്ങത്തൂര്‍ - നാലുതെങ്ങ് - പുളിയനമ്പ്രം തീരദേശ റോഡ് നിർമാണം, തൂവ്വക്കുന്ന് - വിളക്കോട്ടൂര്‍ റോഡ് മെക്കാഡം ടാറിംഗ് എന്നീ പ്രവൃത്തികൾ ആരംഭിക്കുന്നതിന് ഒരു കോടി വീതം അനുവദിച്ചു. കൂത്തുപറമ്പിലെ പത്തലായി കുഞ്ഞിക്കണ്ണന് റോഡ് അഞ്ചു കോടി , കടവത്തൂര്‍ - മുണ്ടത്തോട് റോഡ് നവീകരണം രണ്ടുകോടി, മണ്ഡലത്തില്‍ സമ്പൂര്‍ണ തെരുവു വിളക്ക് സ്ഥാപിക്കല്‍ - സ്ട്രീറ്റ് ലൈറ്റ് മെയിന്‍ ലൈന്‍ വലിക്കല് അഞ്ചുകോടി, തോടുകളുടെയും കുളങ്ങളുടെയും സംരക്ഷണവും നവീകരണവും 25 കോടി, മയ്യഴിപ്പുഴയില്‍ മോന്താലില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം 15 കോടി), മണ്ഡലത്തിലെ മുഴുവന്‍ പുഴകളേയും പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കല്‍ 15 കോടി, പാനൂരില്‍ സ്റ്റേഡിയം നിര്‍മാണം 10 കോടി, പൊയിലൂര്‍ പിആര്‍ കുറുപ്പ് സ്മാരക പ്രകൃതി പഠന കേന്ദ്രത്തില്‍ നിന്ന് ആരംഭിച്ച് നരിക്കോട്മല, വാഴമല, വിമാനപ്പാറ, പഴശി കാനനപാത എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് വിനോദ സഞ്ചാര ശൃംഖല 20 കോടി, മുളിയാത്തോട് പാലം നിര്‍മാണം അഞ്ചുകോടി, പള്ളിക്കുനി - കക്ക്യപ്രത്ത് - പടന്നക്കര റോഡ് നവീകരണം 10 കോടി.
ഇരിക്കൂറിന് 13.40 കോടി
ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 13.40 കോടി അനുവദിച്ചു. കരുവഞ്ചാൽ - വായാട്ടുപറമ്പ് - പോത്തുകുണ്ട് - നടുവിൽ റോഡ് മെക്കാഡം ടാറിംഗിന് എട്ടുകോടി, വെള്ളാട് മുതൽ തേർമല ജംഗ്ഷൻ വരെ സെമി മെക്കാഡം ടാറിംഗിന് 1.10 കോടി, ചളിമ്പറമ്പ് ജംഗ്ഷൻ മുതൽ നെല്ലിക്കുറ്റി ടൗൺ വരെ സെമി മെക്കാഡം ടാറിംഗിന് 1.10 കോടി, -നെല്ലിപ്പാറ- ചാണോക്കുണ്ട് - കരിങ്കയം റോഡ്(നെല്ലിപ്പാറ മുതൽ ) മെക്കാഡം ടാറിംഗിന് ഒരുകോടി, ചെമ്പേരി ടൗൺ സൗന്ദര്യവത്കരണം 90 ലക്ഷം, ഉളിക്കൽ ടൗൺ മലയോര ഹൈവേ ഭാഗം സൗന്ദര്യവത്കരണം 70 ലക്ഷം, അറബി- ചപ്പുങ്കരി പാലം നിർമാണം 60 ലക്ഷം. ടോക്കണ്‍ അനുവദിച്ച മറ്റ് പദ്ധതികളും ഉണ്ട്. നിയോജക മണ്ഡലത്തിലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളാണ് സര്‍ക്കാരിന് സമര്പ്പിച്ചതെ ങ്കിലും ഏതാനും പദ്ധതികള്‍ മാത്രമാണ് പരിഗണിച്ചത്.
തളിപ്പറമ്പിൽ തെയ്യം മ്യൂസിയം
തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പ്രാദേശിക റോഡുകളുടെ വികസനത്തിന് രണ്ടു കോടി അനുവദിച്ചു. കുറുമാത്തൂരിൽ തെയ്യം മ്യൂസിയത്തിന് ഒരു കോടി, വെള്ളിക്കീൽ -പറശിനിക്കടവ് ടൂറിസം കോറിഡോർ എട്ടു കോടി, താഴെ ബക്കളം-കൂളിച്ചാൽ-വെള്ളിക്കീൽ റോഡ് അഞ്ചു കോടി, ഇ.കെ. നായനാർ സ്മാരക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കാഷ്വലിറ്റി ബ്ലോക്കിന് 1.5 കോടി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമാണത്തിന് ഒരു കോടി, മാണിയൂർ വില്ലേജ് ഓഫീസ് സ്മാർട്ട് ആക്കുന്നതിന് 45 ലക്ഷം,സൂക്ഷ്മ നീർത്തട പദ്ധതിക്ക് ( മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ) നാല് കോടി.