വിമൽജ്യോതി ദേശീയ മാനേജ്മെന്റ് ഫെസ്റ്റ്: മംഗലാപുരം സെന്റ് അലോഷ്യസ് ചാമ്പ്യൻമാർ
1512288
Sunday, February 9, 2025 1:50 AM IST
ചെന്പേരി: വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് ദേശീയതലത്തിൽ നടത്തിയ നാഷണൽ ലെവൽ മാനേജ്മെന്റ് ഫെസ്റ്റിൽ മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് ഓവറോൾ ചാമ്പ്യന്മാരായി. കൂത്തുപറമ്പ് നിർമലഗിരി കോളജാണ് റണ്ണേഴ്സ് അപ്. രാജ്യത്തെ വിവിധ കോളജുകളിലെ നാനൂറോളം ബിരുദ വിദ്യാർഥികളും എംബിഎ വിദ്യാർഥികളും മാർക്കറ്റിംഗ്, ഫിനാൻസ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ഹ്യുമൻ റിസോഴ്സ് തുടങ്ങിയ മത്സര ഇനങ്ങളിൽ മാറ്റുരച്ചു.
വിമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജയിംസ് ചെല്ലങ്കോട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് ഇന്റർനാഷണൽ മാസ്റ്റർ ട്രെയിനർ ഡോ. പോൾ തോമസ് മുഖ്യാതിഥിയായി. കോളജ് പ്രിൻസിപ്പൽ റവ.ഡോ. ജെനിമോൻ വി. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഫ. തോമസ് ജോണ്, ഫാ. ജെസ്ബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
ഇന്റർ കോളജിയറ്റ് ഡാൻസ് മത്സരവും കോർപറേറ്റ് ഫാഷൻ ഷോയും നടത്തി.