തിരുവട്ടൂർ അവുങ്ങുംപൊയിലിൽ കോൺഗ്രസ് കൊടിമരം തകർത്തു
1512188
Saturday, February 8, 2025 1:35 AM IST
പരിയാരം: തിരുവട്ടൂർ അവിങ്ങുംപൊയിലിൽ കോൺഗ്രസ് കൊടിമരം തകർത്ത് സിപിഎം കൊടിമരത്തിന് സമീപം കൊണ്ടിട്ടു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നേരത്തെ ഈ മേഖലയിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ,കൊടിമരങ്ങൾ എന്നിവ നശിപ്പിക്കുന്നത് പതിവായിരുന്നു.
ഒരു വർഷം മുന്പ് പരിയാരം പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിന് ശേഷം ഇത്തരം പ്രവണത അവസാനിച്ചിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് കൊടിമരം നശിപ്പിച്ചത്. കൊടിമരം നശിപ്പിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കോൺഗ്രസ് കൊടിമരം തകർത്ത് സിപിഎം കൊടിമരത്തിന് അരികിൽ കൊണ്ടിട്ട് സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തിരുവട്ടൂരിലെ സിപിഎം നേതൃത്വവും മുന്നോട്ടു വരണമെന്ന് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.എം. അൽ അമീൻ, പരിയാരം മണ്ഡലം പ്രസിഡന്റ് പി.വി.സജീവൻ എന്നിവർ ആവശ്യപ്പെട്ടു.